Wednesday, July 30, 2008

വൈദ്യുതമായിരുന്ന രാത്രി (പിതാമഹം - 3)

വൈദ്യുതമായിരുന്ന രാത്രി (പിതാമഹം - 3)


ഇടിമിന്നലിന്‍റെ രസം നുകര്‍ന്നുള്ള നില്പ്...

ഗോപുര തുല്യമായ ഒരു കൂറ്റന്‍ ചില്ലു കൊട്ടാരം അതീവ കരുത്തോടെ രണ്ടായി ഒടിഞ്ഞ് ...

ഗാണ്ഡീവത്തിന്‍റെ കിടില ത്ഝടുലത...

വിദ്യുത് പ്രവാഹത്തിന്‍റെ കൊതിപ്പിക്കലില്‍ മതി മറന്ന് ഒരു ജാലകത്തില്‍ നിന്ന് അടുത്തതിലേക്ക് ആണ്മയില്‍ പോലെയുള്ള കുതിപ്പ് കണ്ടു ഞെട്ടുന്നത്...

ഇടിമിന്നലിന്‍റെ ഇടവേളകളില്‍ അടുത്ത് കൂടി കട്ന്നു പോകുമ്പോള്‍ വീണു കിട്ടാറുള്ള നോട്ട്ത്തില്‍ നിന്ന് നടുക്കങ്ങളെ മെരുക്കാന്‍ വിദ്യ..

ആലിപ്പഴങ്ങളുടെ ഭയം കലര്‍ന്ന രുചി...

കാലവര്‍ഷത്തേക്കാള്‍ നടുവേനലിന്‍റെ സംഹാരപ്പെയ്ത്തിലായിരുന്നു ഹരം. അങ്ങനെ ഒരാളെ പിന്നെ എവിടെയും..

മഴക്കാറുകള്‍ക്കിടയില്‍ നിന്ന് ശ്വേതന്‍ കാറ്റായിത്തിരിഞ്ഞ്...

"വീടെത്തി..."

ഇലകട്രിക് ലൈറ്റുകള്‍ ഉപയോഗിക്കാതെ വരാന്തയില്‍ രാത്രിയെ വരവേറ്റ് ശ്വേതന്‍ ഇരുന്നു.

"ശ്വേതാ, ലക്ഷ്മി എവിടെ?"

"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ...നീ കുറച്ചു ദിവസം ഉണ്ടാവണം.."

ഒന്നും ചോദിക്കാനില്ല. എല്ലാം കേള്‍ക്കാം. ത്രികാല ജ്ഞാനിയെപ്പോലെ നീ തന്നെ എല്ലാം അറിയൂ.

ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ കുറച്ചു സമയം..

യവനികകള്‍ കൊണ്‍ടു തുലാഭാരം ചെയ്തു നടന്നു പോയ നിനക്കു മാത്രമേ

ഈ എഴുതപ്പെടാത്ത നാടകങ്ങളറിയൂ.


(തുടരും)

1 comment:

പിതാമഹം said...

ത്രികാല ജ്ഞാനിയെപ്പോലെ നീ തന്നെ എല്ലാം അറിയൂ.ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ കുറച്ചു സമയം.. യവനികകള്‍ കൊണ്‍ടു തുലാഭാരം ചെയ്തു നടന്നു പോയ നിനക്കു മാത്രമേ ഈ എഴുതപ്പെടാത്ത നാടകങ്ങളറിയൂ.