Wednesday, July 30, 2008

കൂര്‍ത്ത അവശിഷ്ടങ്ങള്‍ - പിതാമഹം 4

കൂര്‍ത്ത അവശിഷ്ടങ്ങള്‍ - പിതാമഹം 4


"ശ്വേതാ...ചിന്തകള്‍ പിന്നിലേക്കു വലിക്കുന്നു..."‍ ‍

"അസ്വാഭാവികമായി ഒന്നുമില്ല. ഞാന്‍ പറഞ്ഞില്ലേ...അദ്ദേഹത്തിനു എല്ലാം അറിയാമായിരുന്നു..."

"അതല്ല. അതു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. മറ്റു ചിലത്..."

"പാടില്ല, സമയമായിട്ടില്ല"

ശ്വേതന്‍റെ മഹാമൗനം ശിലയായി.

പൊടുന്നനെ ഇരുള്‍ പരക്കുകയും ശിലക്കു മീതെ മഴ വന്നു വീഴുകയും ചെയ്തു.

ശ്വേതന്‍ മഴയിലേക്കു കാലുകള്‍ നീട്ടി. മഹായാനത്തിന്‍റെ അവശിഷ്ട്ങ്ങള്‍ തല്ലിത്തുവര്‍ത്തി മഴയൊഴുകി‍...

വീണ്ടുമൊരു മഴയിലേക്കു മുങ്ങുക വയ്യ.

അവ്ശിഷ്ടങ്ങള്‍ പ്രേതരൂപം പൂണ്ട് മഴയ്ക്കു മീതെ തലയുയര്‍ത്തുന്നു. മഴയ്ക്കപ്പുറവും ഇപ്പുറവും നിന്നു തമ്മില്‍ത്തമ്മില്‍ തിരനോട്ടം.

'നനഞ്ഞ പച്ചയുടെ ഗന്ധം'.

തീരാകോപത്തിന്‍റെ പിന്‍ പൊയ്ത്തുകള്‍. നിഴലിലലിഞ്ഞു പോയ നിണപ്പാടുകള്‍ പോലെ പിന്‍വലിഞ്ഞു പോയ സ്നേഹരാശികള്‍. പിടയുന്തോറും മുഖം പിടിച്ചു വച്ച് തിരയാട്ട് നടത്തുന്ന കഥാപാത്രങ്ങള്‍.

വയ്യാതാവുന്നു.

ചിമ്മിനി വെളിച്ചത്തില്‍ കരുണ വറ്റി പാതിമറഞ്ഞ ശ്വേതന്‍.

മൗനത്തിന്‍റെ നാമ്പു കൊണ്ട് കുത്തി നിര്‍ത്തിയിട്ട് പശ്ചാത്താപത്തിന്‍റെ മുറിവില്‍ അരണിവച്ച്...

എന്തിനാണ്... നെഞ്ചിനുളില്‍ ത്രസിക്കുന്ന ഈ മണ്‍കുടത്തിലെ, ആര്‍ക്കും ഒന്നിനും കെടുത്താനാവാത്ത അഗ്നി പോരാ എന്നുണ്ടോ ?

വയ്യാതാവുന്നു...

"എടാ...എന്തുപറ്റി?" ശ്വേതന്‍റെ കൈകള്‍ പഴുത്ത ഇരുമ്പ്...

"നീ വല്ലാതെ പരിഭ്രമിക്കുന്നുണ്ട്..തീരെ വേണ്ട എന്നേ പറയാനുള്ളൂ.."

എപ്പോഴാണു ശ്വേതന്‍ അടുത്തെത്തിയത്..

മഴ നിലച്ചിട്ടില്ല...ചിന്തകള്‍ ശബ്ദം പൂണ്‍ടിരുന്നുവോ ?

മൗനത്തിന്‍റെ തടവറ കൊണ്ട് പീഡ എന്തിന് ?

(തുടരും)

6 comments:

പിതാമഹം said...

എപ്പോഴാണു ശ്വേതന്‍ അടുത്തെത്തിയത്..

മഴ നിലച്ചിട്ടില്ല...ചിന്തകള്‍ ശബ്ദം പൂണ്‍ടിരുന്നുവോ ?

മൗനത്തിന്‍റെ തടവറ കൊണ്ട് പീഡ എന്തിന്

കാപ്പിലാന്‍ said...

മൌനത്തിന്റെ വല്‍മീകം പൊളിച്ച് പുറത്ത് വരട്ടെ എല്ലാം .

siva // ശിവ said...

എന്റെ ചിന്തകളെ ഉണര്‍ത്തും വിധം ശക്തമായ വരികള്‍.... ഇനിയുള്ള ഭാഗങ്ങളും വായിക്കണം.... പുതിയ പോസ്റ്റ് ഇടുമ്പോള്‍ എനിക്ക് ഒരു മെയില്‍ അയയ്ക്കാന്‍ മറക്കരുത്....

priyag said...

wow a different name ശ്വേതന്‍. kaathirikkunnu .

Umesh Pilicode said...

:-)

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്...തുടര്‍ന്നെഴുതുക..ഇനിയും ഈ വഴി വരും..